നെടുമ്പാശേരി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹനടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ജനുവരി എട്ടിന് പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിന്റ പ്രചരണാർത്ഥം ശ്രീമൂലനഗരത്ത് സംഘടിപ്പിച്ച പ്രചരണജാഥ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.എം. അമീർ ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു നേതാവ് പി. മനോഹരൻ നേതൃത്വം നൽകിയ ജാഥ ചൊവ്വര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നാരംഭിച്ചു. എച്ച് എം.എസ് സംസ്ഥാന കമ്മിറ്റിഅംഗം പി.എം. റഷീദ്, ദേവസിക്കുട്ടി കോയിക്കാടൻ (എ.ഐ.ടി.യു.സി) , കെ.എസ്. ചന്ദ്രശേഖരൻ, സുലൈമാൻ പുതുവാൻകുന്ന്, പി.സി. വിനോദ്, കെ. കുഞ്ഞുമുഹമ്മദ്, എം.എ. സഗീർ എന്നിവർ പ്രസംഗിച്ചു. ശ്രീമൂലനഗരം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എൽ.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.