കൊച്ചി: അമൃത് പദ്ധതിയുടെ ഭാഗമായി മരട് മുതൽ തമ്മനം പമ്പ് ഹൗസ് വരെ 500 എം.എം.ഡി.എ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജലവിതരണ കുഴലുകളുടെ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തൈക്കൂടം, ചമ്പക്കര,പേട്ട,വൈറ്റില, പൊന്നുരുന്നി,കടവന്ത്ര, എളംകുളം, ചളിക്കവട്ടം,വെണ്ണല, പാലാരിവട്ടം, ചേരാനെല്ലൂർ,എളമക്കര, ആസാദ് റോഡ്,പോണോത്ത് റോഡ്, കലൂർ,കൊച്ചി നഗരപ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.