mobile
മൊബൈൽ ഫോൺ വ്യാപാരി സമിതി സംസ്ഥാന സമ്മേളനം എറണാകുളത്ത് വ്യാപാരി വ്യവസായ സമിതി സംസ്ഥാന ട്രഷാർ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യുന്നു. നിസാർ അഹമ്മദ് പി.എം., റോബിൻ വൻനിലം. സി.കെ. ജലീൽ, ടി.എം. അബ്ദുൽ വാഹിദ്, അബ്ദുൽ മനാഫ് , സി.വി. ഇക്ബാൽ, എസ്. സുൽഫിക്കർ അലി, കെ.കെ. അബ്ദുൽ കലാം എന്നിവർ വേദിയിൽ.

കൊച്ചി : കേരള സംസ്ഥാന മൊബൈൽ വ്യാപാരി സമിതി സംസ്ഥാന സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇട്ടി ഉദ്ഘാടനം ചെയ്തു. മൊബൈൽ വ്യാപാരിസമിതി സംസ്ഥാന പ്രസിഡന്റ് സി.കെ. ജലീൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.വി. ഇക്ബാൽ, ട്രഷറർ നിസാർ അഹമ്മദ് പി.എം, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം, ട്രഷറർ ടി. എം. അബ്ദുൾ വാഹിദ്, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ മനാഫ്, ദയ ചാരിറ്റിബിൾ വിംഗ് ചെയർമാൻ കെ.കെ. അബ്ദുൾ കലാം എന്നിവർ സംസാരിച്ചു. മൊബൈൽ വ്യാപാരി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുൽഫിക്കർ അലി സ്വാഗതവും ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫയാസ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സി.കെ ജലീൽ (പ്രസിഡന്റ്), സി.വി. ഇക്ബാൽ (സെക്രട്ടറി), നിസാർ അഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.