കൊച്ചി : കുതിപ്പിന്റെ കാലമായിരുന്നു കൊച്ചി മെട്രോയ്ക്ക് 2019. യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വർദ്ധനവ്. 2018 ലേക്കാൾ 41 ലക്ഷം പേരാണ് സഞ്ചരിച്ചത്. പുതുവർഷം വലിയ പ്രതീക്ഷകളുമായാണ് തുടങ്ങുന്നത്.

# യാത്രക്കാർ

2018 : 1,24,95,884

2019 : 1,65,99,020

2019 സെപ്തംബർ മൂന്നു വരെ : 88,83,184

തൈക്കൂടം വരെ നീട്ടിയ സെപ്തംബർ 4 മുതൽ 30 വരെ : 77,14,836

# 2020 ലക്ഷ്യങ്ങൾ, പ്രതീക്ഷകൾ

ചമ്പക്കര - പേട്ട ലൈനിന്റെ ഉദ്ഘാടനം

രണ്ടാം ഘട്ടമായ കലൂർ - കാക്കനാട് - ഇൻഫോപാർക്ക് പാതയ്ക്ക് കേന്ദ്രാനുമതി

തൃപ്പൂണിത്തുറ ദീർഘിപ്പിക്കലിന് അംഗീകാരം

ജല മെട്രോ പദ്ധതിയുടെ ഉദ്ഘാടനം

# അഭിമാന വർഷം

എല്ലാവിധ യാത്രകൾക്കും മെട്രോയെ ജനങ്ങൾ വിനിയോഗിച്ചതിൽ വലിയ സന്തോഷമുണ്ട്. അഭിമാനകരമായ വർഷമാണ് കഴിഞ്ഞത്.

അൽക്കേഷ് കുമാർ ശർമ്മ

മാനേജിംഗ് ഡയറക്ടർ

കെ.എം.ആർ.എൽ