കൊച്ചി : പൗരത്വനിയമ ഭേദഗതിക്കെതിരെ മുസ്ളീം സംഘടനകൾ നടത്തുന്ന റാലിയുടെയും സമ്മേളനത്തിന്റെയും ഭാഗമായി ഇന്ന് വൈകിട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. യാത്രക്കാർ മെട്രോ റെയിലിനെ പരമാവധി ആശ്രയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
# തൃപ്പൂണിത്തുറ, അരൂർ, പശ്ചിമകൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പാലാരിവട്ടം ബൈപ്പാസിൽ ആളെയിറക്കി ഇടപ്പള്ളി വഴി കണ്ടെയ്‌നർ റോഡിൽ പാർക്ക് ചെയ്യണം
# ആലുവയിൽ നിന്നുവരുന്ന വാഹനങ്ങൾ ഇടപ്പള്ളിയിൽ ആളെയിറക്കി കണ്ടെയ്‌നർ റോഡിൽ പാർക്ക് ചെയ്യണം
# പറവൂർ, വരാപ്പുഴ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ ഇടപ്പള്ളി ലുലുമാളിന് സമീപം ആളെയിറക്കി കളമശേരി വഴി കണ്ടെയ്‌നർ റോഡിൽ പാർക്ക് ചെയ്യണം
# വൈപ്പിൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മുളവുകാട് കവലയിൽ ആളെയിറക്കി കണ്ടെയ്‌നർ റോഡിൽ പാർക്ക് ചെയ്യണം
# ബി.ടി.എച്ച് മുതൽ ഹൈക്കോടതി കവലവരെ പാർക്കിംഗ് അനുവദിക്കില്ല
# ഹൈക്കോടതി കവല മുതൽ ഇടപ്പള്ളി ബൈപ്പാസ് വരെയും പാലാരിവട്ടം മുതൽ ബൈപ്പാസ് വരെയും പാർക്കിംഗ് അനുവദിക്കില്ല