കൊച്ചി: എറണാകുളം ശ്രീഅയ്യപ്പൻകോവിൽ മകരവിളക്ക് മഹോത്സവം 9 മുതൽ 15 വരെ നടക്കും. രാത്രി 8.50 നും 9.20 നും മദ്ധ്യേ കെ.ജി.ശ്രീനിവാസൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം. വൈകിട്ട് 6.30 ന് ലക്ഷ്യ സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. രാത്രി 10 ന് കൽപ്പാത്തി ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പക.

10 ന് വൈകിട്ട് 5 ന് ജയറാം ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 6.30 ന് ശ്രുതി കെ.എസിന്റെ സംഗീതകച്ചേരി, രാത്രി 8 ന് വില്ലടിച്ചാൻപാട്ട്, ക്ളാസിക്കൽ നൃത്തസന്ധ്യ, നാടകം.

11 ന് വൈകിട്ട് 7 ന് ഗുരുവായൂർ നാട്യകളരി അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം, ധരണി സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നടനകാവ്യം, 9.30 ന് ഡബിൾ തായമ്പക.

12 ന് രാവിലെ 11 ന് അക്ഷരശ്ളോക സദസ്, വൈകിട്ട് 4.30 ന് ചാക്യാർകൂത്ത്, പുല്ലാങ്കുഴൽ കച്ചേരി, ഇടക്ക തായമ്പക, കൊല്ലം ഫാഷൻ മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള.

13 ന് കലാമണ്ഡലം പ്രഭാകരൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, സോപാന സംഗീതം, കഥകളി, സംഗീതസംവിധായകൻ ജെറിഅമൽദേവ് നയിക്കുന്ന ഗാനമേള.

14 ന് വൈക്കം ചിലമ്പൊലി ഓർക്കസ്‌ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള, ഇടക്കൊച്ചി സലിംകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം, നാടൻപാട്ട്

15 ന് ഗജപൂജ, ആനയൂട്ട്, പകൽപ്പൂരം, കുടമാറ്റം, വയലിൻഫ്യൂഷൻ

16 ന് ആറാട്ടെഴുന്നള്ളിപ്പ് രാവിലെ 6.55 ന്.

എല്ലാ ദിവസവും പുഷ്പാഭിഷേകവും ഉച്ചയ്ക്ക് 12 ന് അന്നദാനവും ഉണ്ടായിരിക്കും.