മരട് :19-ാംഡിവിഷനിൽ പ്രവർത്തിക്കുന്ന പകൽ വീടിന്റെയും ജനകീയം വയോജന ക്ലബ്ബിന്റെയും രണ്ടാം വാർഷികാഘോഷ പരിപാടികൾ മരട്നഗരസഭ ചെയർപേഴസൺ ടി.എച്ച്.നദിറ ഉദ്ഘാടനംചെയ്തു.വാർഡ് കൗൺസിലറും രക്ഷാധികാരിയുമായ എം.വി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.മഹാരാജാസ് റിട്ട.പ്രിൻസിപ്പൽ ഡോ:മേരിമെറ്റിൽഡ മുഖ്യ പ്രഭാഷണം നടത്തി.പകൽ വീട് സെക്രട്ടറി ടി.എസ്.ലെനിൻ,ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ വൽസജോൺ,കൗൺസിലർ സുനിൽകുമാർ,വയോമിത്രംകോ ഡിനേറ്റർ ശ്രുതി, കെ.കെ.മേരി, ടി.കെ.ഐഷ,കെ.കെ.കുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വയോധികർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.