beach-mela
ചെറായി ബീച്ച് ടൂറിസം മേളയുടെ സമാപന സമ്മേളനം സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : ചെറായി ബീച്ച് ലോകശ്രദ്ധ ആകർഷിക്കുമെന്ന് സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ അഭിപ്രായപ്പെട്ടു. ചെറായി ബീച്ച് ടൂറിസത്തിലൂടെ മതസൗഹാർദവും മാനവശേഷിയും വളർത്തിയെടുക്കാൻ കഴിയും. ചെറായി ബീച്ച് ടൂറിസം മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ കൂടിയായ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സിപ്പി പള്ളിപ്പുറം, കെ.ആർ. സുഭാഷ്, ഇ.സി. ശിവദാസ്, കെ.കെ. വേലായുധൻ, സി.ആർ. സുനിൽ, റസിഡൻസ് അപെക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. അബ്ദുൽറഹ്മാൻ എന്നിവർ പ്രസംഗിച്ചു.