തൊടുപുഴ: എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 29-ാമത് സംസ്ഥാന സമ്മേളനം ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തിയതികളിൽ തൊടുപുഴയിൽ നടക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ റോയി കെ. പൗലോസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, ജാഫർഖാൻ മുഹമ്മദ്, അഡ്വ. ആൽബർട്ട് ജോസഫ്, എസ്. മനോജ്, അനിൽ കുമാരമംഗലം, ഡോ. കെ.എം. തങ്കച്ചൻ, ജോസ് ജോൺ, ശ്രീരംഗം ജയകുമാർ, ഫ്രാൻസിസ് ജോർജ്, എ.വി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.