ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന സംസ്ഥാനതല അമച്ച്വർ നാടക മത്സരത്തിന്റെ ഭാഗമായി ജില്ലാതല സ്‌ക്രീനിംഗ് എട്ടിന് കരിമണ്ണൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 1, 2, 3 സ്ഥാനങ്ങൾ നേടുന്ന നാടകങ്ങൾക്ക് ജില്ലാ തലത്തിൽ 25000, 10000, 5000 രൂപ വീതവും സംസ്ഥാന തലത്തിൽ 100000, 75000, 50000 വീതവും അവതരണ ഗ്രാൻഡ് നൽകും. മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടകങ്ങൾ അരങ്ങേറും.