കുടയത്തൂർ : കുടയത്തൂർ പഞ്ചായത്തിലെ കുടുംബശ്രീകളുടെ വാർഷികം കാഞ്ഞാർ ഇന്ദിര റീജൻസിയിൽ നടത്തി. ആഘോഷ പരിപാടി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.സുനിത, ബ്‌ളോക്ക് പഞ്ചായത്തംഗം സുജ ഷാജി, അറക്കുളം ഗ്രാമപഞ്ചായത്തംഗം കെ.എൽ. ജോസഫ്, കുടയത്തൂർ പഞ്ചായത്തംഗങ്ങളായ ഉഷ വിജയൻ, വൽസമ്മ ഭാസ്‌കരൻ, ശശി. പി.കെ., അനസ്.ടി.എ., മുൻ പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ജോസഫ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ അജേഷ്.ടി.ജി. തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ചെയർ പേഴ്സൺ ലീലാമ്മ ജോസ് സ്വാഗവും അമ്പിളി നന്ദിയും പറഞ്ഞു.. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങളുടെ റാലിയും വിവിധ കലാപരിപടികളും സംഘടിപ്പിച്ചു.