aids

പാമ്പനാർ: ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, നാഷണൽ സർവീസ് സ്‌ക്കിമിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. പീരുമേട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ആനന്ദ് എം കുട്ടികൾക്കായി എയ്ഡ്സ് ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാമ്പനാർ ടൗണിലുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ, കടയുടമകൾ, യാത്രക്കാർ തുടങ്ങി പൊതുജനങ്ങളെ എയ്ഡ്സിന്റെ കാരണങ്ങളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ചു ബോധവത്കരണം നടത്തുകയും എൻ എസ് എസ് വോളന്റിയേഴ്സ് നൽകിയ ബാഡ്ജുകൾ ധരിച്ചു ജനങ്ങൾ ഈ പ്രവർത്തനത്തോട് അണിചേരുകയും ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ സുകന്യമോൾ സുരേഷ്, സഞ്ജു എസ് ആനന്ദ് , വോളന്റിയേഴ്സായ അലീന മൈക്കിൽ , പാർവതി ബിജു, സജിനിമോൾ എൻ എസ് , സ്മൃതി പി സുരേഷ് തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.