തൊടുപുഴ: എല്ലാ എൽ.ഐ.സി ഏജന്റുമാർക്കും ക്ഷേമനിധി,പെൻഷൻ, സി.പി.എഫ് എന്നിവ ഏർപ്പെടുത്തണമെന്ന്
എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ തൊടുപുഴ ബ്രാഞ്ച് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ ഏജന്റുമാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചെറിയൊരു ക്ഷേമനിധി മാത്രമാണ് ഇപ്പോഴുള്ളത്. ഏജന്റുമാരിൽ പകുതി പേർ പോലും സ്ഥിരമായി തൊഴിലിൽ തുടരുന്നില്ല. മാനേജ്‌മെന്റും സർക്കാരും സ്ഥിരമായി പ്രൊഫഷണിൽ നിലനിൽക്കുവാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം. തൊടുപുഴ താലൂക്കിലെ ഏജന്റുമാരുടെ സമ്മേളനം എൽ.ഐ.സി.എ.ഒ.ഐ സൗത്ത് സോണൽ കമ്മിറ്റിയംഗം പി.എൻ ദേവദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്ധു വിജയൻ അദ്ധ്യക്ഷയായി. ബ്രാഞ്ച് സെക്രട്ടറി ഏലിയാസ് പി.മാത്യൂ പ്രവർത്തന റിപ്പോർട്ടു , ഡിവിഷൻ സെക്രട്ടറി സി.കെ.ലതീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.സോമൻ സംസാരിച്ചു.ലിസമ്മ സണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.ഒജോർജ് സ്വാഗതവും എം.പി. ധർമ്മരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.ബി.ദിലീപ് കുമാർ (പ്രസിഡന്റ് ), കെ.ഒജോർജ്(വൈസ് പ്രസിഡന്റ് ), ഏലിയാസ്.പി.മാത്യു (സെക്രട്ടറി), ലിസി അബ്രാഹാം (ജോയിന്റ് സെക്രട്ടറി), സിന്ധു വിജയൻ (ട്രഷറർ) എന്നിവരുൾപ്പെട്ട 17 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.