തൊടുപുഴ: ബ്ലോക്കിൽ പട്ടികജാതിയിൽപെട്ട കർഷകർക്ക് ആത്മ പദ്ധതി പ്രകാരം ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെ സബ്സിഡി നിരക്കിൽ വിതരണം നടത്തും. കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തിലും തൊടുപുഴ മുൻസിപ്പാലിറ്റിയിലുമുള്ള കർഷകരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. താത്പര്യമുള്ള കർഷകർ എസ് സി പ്രമോട്ടർമാരുടെ പക്കൽ നാലിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 140 പേർക്ക് 100 രൂപ നിരക്കിൽ അഞ്ചു കോഴികളെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ ആധാർകാർഡിന്റെ കോപ്പി, ജാതി സർട്ടിഫിക്കറ്റ്, വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ എന്നിവയുമായി അഞ്ചിന് കോഴികളെ കൈപ്പറ്റണം.