മുട്ടം: തൊടുപുഴ - മൂലമറ്റം റോഡിൽ ശങ്കരപ്പിള്ളി ജങ്ഷനിൽ റോഡരികിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. ഇരുപത് ദിവസത്തോളമായി ബൈക്ക് ഇവിടെ ഉപേക്ഷിച്ച നിലയിൽ വെച്ചിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മുട്ടം പൊലീസ് ബൈക്കിനെക്കുറിച്ച് അന്വേഷിച്ചിട്ടും ബൈക്ക് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തസ്കര സംഘത്തിൽപ്പെട്ടവർ ഉപേക്ഷിച്ചതാണോ എന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.