കട്ടപ്പന :ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവ്വകക്ഷിയോഗം യോഗം വിളിച്ചു ചേർത്തിട്ടുള്ളതായി നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എംഎൽഎയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് വൈകുന്നേരം 5 ന് അവസാനിപ്പിക്കും. സർവ്വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇതുസംബന്ധിച്ച് സഭയിൽ നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് സമരവുമായി മുന്നോട്ടു പോയതെന്നും ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായി ഭൂപതിവ് ചട്ടത്തിൽ ഭേദഗതിയും കെട്ടിട നിർമ്മാണ ചട്ടം പൂർണമായി പിൻവലിക്കണമെന്നുമുള്ളആവശ്യം സർവ്വകക്ഷിയോഗത്തിൽ ഉണ്ടായിരിക്കുമെന്നും റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു.