മറയൂർ: ശബരിമല - പഴനി തീർത്ഥാടന പാതയിൽ മറയൂരിന് സമീപം പള്ളനാട് ഭാഗത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നാറിൽ നിന്നും തമിഴ്നാട്ടിലെ ഉഡുമലപേട്ടയിലേക്ക് പോകുകയായിരുന്ന സരസ്വതി ബസ്സും മറയൂരിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന് സ്വകാര്യ ബസ്സുമാണ് പള്ളനാട് സ്‌കൂളിന് സമീപത്തുള്ള വളവിൽ കൂട്ടിയിടിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ബസ്സുകൾ നന്നേ വീതികുറഞ്ഞ ഭാഗത്താണ് അപകടത്തിൽപ്പെട്ടതിനാൽ രണ്ട് മണിക്കൂറോളം അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വേഗത കുറവായതിനാലു യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.