ഏഴല്ലൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ കുമാരമംഗലം പഞ്ചായത്തുതല കൺവെൻഷൻ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിൻഡാ സിബിന്റെ അദ്ധ്യക്ഷതയിൽ വികാരി ഡോ. ജോസഫ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ ചിന്നമ്മ സോജൻ, ബെന്നി ചെറിയാൻ, ഷെമീന നാസർ, സജിത്കുമാർ ബി, പ്രൊഫ. സണ്ണി ജോസഫ്, പരിവാർ യുണിറ്റ് പ്രസിഡന്റ് ബിൻസി ജോസഫ്, സെക്രട്ടറി സരിത ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ബഡ്‌സ്, ബി.ആർ.സി കേന്ദ്രങ്ങൾ തുടങ്ങാനും 18 വയസിന് മുകളിൽ 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്ക് മാസംതോറും പെൻഷൻ 1100 രൂപ വീതവും 80 ശതമാനത്തിന് മുകളിലുള്ളവർക്ക് 1300 രൂപയും, മുടങ്ങാതെ പ്രതിമാസ പെൻഷനായി നൽകാൻ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിക്കാനും യോഗം തീരുമാനിച്ചു.