കുഞ്ചിത്തണ്ണി. എസ് എൻ .ഡി.പി യോഗം ഉപ്പാർ ശാഖ പുതിയതായി നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ സമർപ്പണം എസ്എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ നിർവഹിച്ചു. ശാഖാഹാളിൽ നടന്ന യോഗത്തിൽ ആർ .ബാബു അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി കെ.എസ്'ലതീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ അനുഗ്രഹ പ്രഭാഷണം നടത്തി .ശാഖാ സെക്രട്ടറി വിശ്വദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. , ,ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി തോമസ് ,തങ്കപ്പൻ വയലിൽ, രാജേഷ് കൊട്ടാരം, രാജൻ കട്ടക്കയം, കെ.എസ് രാജൻ, കെ.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.