തൊടുപുഴ: പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം നാളെ മുതൽ 11 വരെ ആഘോഷിക്കുമെന്ന് ഉത്സവകമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് തന്ത്രിമുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി, അജിതൻ നമ്പൂതിരി, മേൽശാന്തി പുതുക്കുളം വാസുദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റും. പത്ത് വരെ എല്ലാ ദിവസവും വൈകിട്ട് 6.30ന് ദശാവതാരച്ചാർത്തുണ്ടാകും. എല്ലാ ദിവസവും രാവിലെ അഞ്ചിന് നടതുറക്കൽ, ഉഷപൂജ, ഗണപതിഹോമം, എതൃത്തപൂജ, പന്തീരടി പൂജ, നവകപഞ്ചഗവ്യ കലശപൂജകൾ, നവകപഞ്ചഗവ്യ കലശാഭിഷേകത്തോടെ ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, സമർപ്പണം, അഹസ് സമർപ്പണം എന്നിവയുണ്ടാകും. നാലിന് രാവിലെ 10ന് കളഭാഭിഷേകം, വൈകിട്ട് തൃക്കൊടിയേറ്റിന് ശേഷം വെടിക്കെട്ട്, പ്രസാദഊട്ട്, 7.30ന് ഭക്തിഗാനസുധ. അഞ്ചിന് രാവിലെ അഞ്ചിന് ശിവനും പാർവതിക്കും ഗണപതിക്കും കലശാഭിഷേകം, രാത്രി 7.30ന് ഭജൻസ്. ആറിന് രാവിലെ അഞ്ചിന് ഹനുമാൻ സ്വാമിക്ക് കലശാഭിഷേകം, രാത്രി 7.30ന് തിരുവാതിരകളി, എട്ടിന് നൃത്തനൃത്യങ്ങൾ. ഏഴിന് രാത്രി എട്ടിന് ബാലെ 'പരശുരാമൻ". എട്ടിന് രാവിലെ ആറിന് നാരായണീയപാരായണം, 11ന് ഉത്സവബലിദർശനം, തുടർന്ന് പ്രസാദഊട്ട്, രാത്രി എട്ടിന് നാടകം 'ഓർക്കുക വല്ലപ്പോഴും". ഒമ്പതിന് രാത്രി 7.30ന് നരസിംഹസ്വാമിക്ക് പത്മമിട്ട് വിശേഷാൽ പൂജ, നൃത്തനൃത്യങ്ങൾ. 10ന് വൈകിട്ട് 3.30ന് എതിരേൽപ്പ് മഹോത്സവം, കാർത്തികവിളക്ക് മഹോത്സവം, പ്രസാദഊട്ട്, രാത്രി 7.30ന് വിശേഷാൽ ഭഗവതിസേവ, ഭക്തിഗാനസുധ. 11ന് രാവിലെ 11ന് ആറാട്ടിന് എഴുന്നള്ളിപ്പ്, കടവിൽ ആറാട്ട്, തിരിച്ച് എഴുന്നള്ളിപ്പ്, കൊടിമരച്ചുവട്ടിൽ പറവയ്പ്പ്, വലിയ കാണിക്ക, തുടർന്ന് പ്രസാദഊട്ട്. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ സി.കെ. മധു, വർക്കിംഗ് പ്രസിഡന്റ് ബി. സേതുമാധവൻ, ഖജാൻജി വി.ജി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.