കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു ചേർത്തതിന്റെ അടിസ്ഥാനത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. പ്രൊഫ. എൻ. ജയരാജ് എം.എൽ.എ നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിൽ അദ്ധ്യക്ഷനായ യോഗത്തിൽ എ.കെ.മണി എക്‌സ് എം.എൽ.എ, ഇ.എം.അഗസ്തി എക്‌സ് എം.എൽ.എ, അഡ്വ. എസ്. അശോകൻ, റോയി കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. ജോയി തോമസ്, അഡ്വ. അലക്‌സ് കോഴിമല, പൊഫ.കെ.ഐ. ആന്റണി, സണ്ണി തെക്കേടം, എൻ.എം. രാജു തുടങ്ങിയവർ സംസാരിച്ചു.