തൊടുപുഴ: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ശേഷമുള്ള പരിശോധനയ്ക്കായി ട്രാഫിക് പൊലീസിനൊപ്പം മോട്ടോർവാഹന വകുപ്പും രംഗത്ത്. ജില്ലയിൽ ഇന്നലെ 29 പേർക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. അതേസമയം തൊടുപുഴയിൽ മാത്രം 26 പേരെയാണ് ട്രാഫിക് പൊലീസ് ഹെൽമറ്റില്ലാതെ പിടികൂടിയത്. ഇരുചക്ര വാഹനം ഓടിക്കുന്നവരിൽ മിക്കവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പിന്നിൽ ഇരിക്കുന്നവരിൽ ചുരുക്കം ചിലർക്കു മാത്രമാണ് ഹെൽമറ്റുള്ളത്. 500 രൂപയാണ് പിൻസീറ്റിലും ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ.

''പിൻ സീറ്റിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച യാത്രക്കാരെ ആദ്യദിനം ഉപദേശിച്ച് വിട്ടെങ്കിലും തിങ്കളാഴ്ച മുതൽ ഇവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി. വരും ദിവസങ്ങളിലും പരിശോധന കർക്കശമാക്കും.

-റെജി പി. വർഗീസ് (ഇടുക്കി ആർ.ടി.ഒ)