കുടയത്തൂർ: എയ്ഡ്സ് ദിനത്തോടനബന്ധിച്ച് കാഞ്ഞാർ ടൗണിൽ ബോധവത്കരണ സന്ദേശറാലി, ഫ്ലാഷ്മോബ്, റെഡ് റിബൺ ക്യാമ്പയിൻ എന്നിവയുമായി കുടയത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റ്സ്. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് എയ്ഡ്സ് ദിന സന്ദേശം നൽകി. ഉഷാ വിജയൻ, എൻ.സി.സി എ.എൻ.ഒ ഡോ. എൻ. ഷിബു, ജി. അനന്തകൃഷ്ണൻ, ആദർശ് കെ.എസ്, അമൃത കെ.എം, നന്ദന രമേശ്, ആര്യ ജയകുമാർ, ജെറിമോൻ ഷാജി എന്നിവർ നേതൃത്വം നൽകി.