crime-

വണ്ണപ്പുറം: ഭാര്യയുടെ കൂട്ടുകാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ണപ്പുറം പൊടിപാറയ്ക്കൽ ഷരീഫിനെയാണ് (33) കാളിയാർ എസ്‌.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മൂന്നു ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സുഹൃത്തായ യുവതിയുടെ വീട്ടിൽ പാചകവാതക സംവിധാനത്തിന്റെ തകരാർ പരിഹരിക്കാനാണ് ഇയാൾ എത്തിയത്. വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കിയ ഇയാൾ യുവതിയെ പീഡിപ്പിക്കൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ അന്നു തന്നെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഒളിവിൽ പോയി. ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.