ചെറുതോണി: ജില്ലയിൽ ഒരു പഞ്ചായത്തിൽ ഒരു പാറമടയ്ക്കും ക്രഷർ യൂണിറ്റിനും അനുമതി നൽകുക, ആറുകളിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരുന്നതിന് അനുമതി നൽകുക, ടാറിന്റെ എസ്റ്റിമേറ്റിൽ കൂടുതൽ വരുന്ന തുക അനുവദിക്കുക, ട്രഷറി ബാൻ പിൻവലിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സർക്കാരും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷനും ആൾ കേരള ഗവ. അസോസിയേഷൻ എൽ.എസ്.ജി.ഡി ഇടുക്കി യൂണിറ്റും സംയുക്തമായി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ജില്ലയിലെ മുഴുവൻ കരാറുകാരും പണികൾ നിറുത്തി സമരപരിപാടികളുമായി മുന്നോട്ടുപോകും. അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം പി.ഡി. ജോസഫ്, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൻ.സി. ജോൺസൺ, എൽ.എസ്.ജി.ഡി യൂണിറ്റ് പ്രസിഡന്റ് ടോമി ജോസഫ്, ഫെഡറേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോമോൻ മാത്യു, ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷാജി മാരിയിൽ, കെ.കെ.കുര്യൻ, കെ.ആർ. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.