കുഞ്ചിത്തണ്ണി: ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അമ്പഴച്ചാൽ ശ്രീനാരായണ പബ്ലിക് സ്‌കൂളിന്റെ 18-ാമത് വാർഷികവും സി.ബി.എസ്.ഇ അഫിലിയേഷൻ വിളംബരവും ആറിന് രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. രാജു അദ്ധ്യക്ഷനാകും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി ജി. അജയൻ റിപ്പോർട്ട് അവതരിപ്പിക്കും. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എസ്. രാജേന്ദ്രൻ എം.എൽ.എയും സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും വെബ്സൈറ്റ് ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശനും നിർവഹിക്കും. സയൻസ് ലാബ് ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അടിമാലി യുണിയൻ പ്രസിഡന്റ് അനിൽ തറനിലവും ലൈബ്രറി ഉദ്ഘാടനം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാറും നിർവഹിക്കും. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി മാഗസിൻ പ്രകാശനം ചെയ്യും. അടിമാലി യൂണിയൻ സെക്രട്ടറി സുനുരാമകൃഷ്ണൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ എന്നിവർ പ്രസംഗിക്കും.