ചെറുതോണി: കെ.എസ്.ടി.എ ഇടുക്കി ഏരിയ വാർഷികസമ്മേളനം കഞ്ഞിക്കുഴി ആൽപ്പാറ ഗവ. ഹൈസ്‌കൂളിൽ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോൺസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രകാശ്, ജില്ലാ എക്സിക്യൂട്ടിവ് അംഗം എം. തങ്കരാജ് എം.ഡി അജിമോൻ, ടി. റെയ്‌ല എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോൺസൺ മാത്യു (പ്രസിഡന്റ്), സിനി സെബാസ്റ്റ്യൻ (സെക്രട്ടറി), കെ.ഐ. രവികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.