കട്ടപ്പന: ഭാരത് ഫാർമേഴ്സ് മ്യൂച്ചൽ ബെനഫിറ്റ് ആന്റ് ക്രെഡിറ്റ് ട്രസ്റ്റിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാർ നിർവഹിച്ചു. ചടങ്ങിൽ അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ.എം. ആഗസ്തി ഫലവൃക്ഷങ്ങളും ഔഷധ മരങ്ങളും പഴമരങ്ങളും വച്ച് പിടിപ്പിച്ച അയ്യപ്പൻകോവിൽ പുതുപ്പറമ്പിൽ ബിനു പി. ഈപ്പന് ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരമായ വൃക്ഷമിത്ര അവാർഡ് നൽകി ആദരിച്ചു. ചെറുകിട വായ്പാ വിതരണം ജോർജ്ജ് ജോസഫ് പടവിൽ, മെമ്പേഴ്സ് ഡിപ്പോസിറ്റ് പദ്ധതിയുടെ നിക്ഷപം സ്വീകരിക്കൽ സി.കെ. മോഹനൻ, വെൽഫെയർ സഹായ വിതരണം അഡ്വ. കെ.എം തോമസ്, ആശാദീപം കാർഡ് വിതരണം അമ്മുക്കുട്ടി ജോർജ്ജ് എന്നിവർ നടത്തി. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എം.എം. രാജപ്പൻ, ജോസ് കെ.ഇ, ആനീസ് സ്റ്റീഫൻ, രാജേന്ദ്രൻ മാരിയിൽ, എ.ജെ. തോമസ്, ജോസ് മുളംചിറ എന്നിവർ പ്രസംഗിച്ചു.