വണ്ണപ്പുറം : ജില്ല മണ്ണ്പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഗ്രാമ പഞ്ചായത്തും കാർഷികവികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ലോക മണ്ണ് ദിനം ആചരിക്കുന്നു .വണ്ണപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽഇന്ന് രാവിലെ 9 ന് പി ജെ. ജോസഫ് എം .എൽ എ ഉദ്ഘാടനം ചെയ്യും . വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി റജി അദ്ധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുരയ്ക്കൽ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തും. ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ അരുൺരാജ് പ്രസംഗിക്കും. ആത്മ പ്രോജക്ട് ഡയറക്ടർ ശ്രീലത പി സോയിൽ ഹെൽത്ത് കാർഡ് പദ്ധതി വിശദീകരണം നടത്തും. തുടർന്ന് സോയിൽ ഹെൽത്ത് കാർഡ് വിതരണം, പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കൽ , മണ്ണ് പരിപാലന സെമിനാർ , കാർഷിക പ്രദർശനം എന്നിവ നടക്കും