ഇടുക്കി: കട്ടപ്പന അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 101 അംഗൻവാടികളിലേക്ക് അംഗൻവാടി കണ്ടിജൻസിയിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് അംഗൻവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം. ടെണ്ടർഫോം സമർപ്പിക്കേണ്ട അവസാന തീയതി 16ന് ഒരുമണി വരെ.