തൊടുപുഴ: സെന്റ് ജോസഫ് സന്യാസിനി സഭാംഗമായ സിസ്റ്റർ മേരി ഫെലിസിറ്റി എസ്.ജെ. (82)നിര്യാതയായി. പരേത വഴിത്തല പൂതക്കാവ് കൊച്ചുപറമ്പിൽ പരേതരായ മാണി- റോസ ദമ്പതികളുടെ മകളാണ്. പരേത സെന്റ് ജോസഫ് ഹൈസ്‌കൂൾ പ്രിൻസിപ്പലായി റാഞ്ചി, നാഗപ്പൂർ, ബിലാസ്പ്പൂർ, ജബൽപ്പൂർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കുഞ്ഞമ്മ മൈക്കിൾ അരയത്തിനാൽ, റോസമ്മ ജോർജ് തെങ്ങുംമൂട്ടിൽ, കെ.എം. ജോസ് (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സിസ്റ്റർ ടെലസ്‌മേരി ഐ.എച്ച്.എം കൊല്ലം, പരേതയായ എൽസമ്മ. സംസ്‌കാരം ഇന്ന് മൂന്നിന് ജബൽപൂർ സെന്റ് പീറ്റർ ആൻഡ് പോൾസ് കത്രീഡലിൽ.