മുട്ടം: മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് പള്ളിയിൽ മാതാവിന്റെ അമലോത്ഭവ തിരുനാളും മാതാവിന്റെ തിരുസ്വരൂപം പൊതു വണക്കത്തിനായുള്ള പ്രതിഷ്ഠയും എല്ലാ മാസവും നടത്തുന്ന ജാഗര പ്രാർത്ഥനയുടെ വാർഷിക ആഘോഷവും എട്ട് വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ന് വൈകിട്ട് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന. ആറിന് വൈകിട്ട് അഞ്ചിന് ജപമാല, മാർ മാത്യു വാണിയക്കിഴക്കേലിന് സ്വീകരണം, പൊന്തിഫിക്കൽ കുർബാന, വചന സന്ദേശം, സ്നേഹ വിരുന്ന് , വചന പ്രഘോഷം. ഏഴിന് വൈകിട്ട് നാല് മുതൽ അഞ്ച് വരെ ദിവ്യ കാരുണ്യ ആരാധന, ദിവ്യ കാരുണ്യ പ്രദിക്ഷിണം, 6.30ന് ജപമാല പ്രദക്ഷിണം. എട്ടിന് രാവിലെ ഏഴിന് ജപമാല, ലദീഞ്ഞ്, വിശുദ്ധകുർബാന, വൈകിട്ട് നാലിന് തിരുനാൾ പാട്ട് കുർബാന, ആറിന് പ്രദക്ഷിണം, 7.30 ന് ലദീഞ്ഞ്, 8.30 ന് സമാപന ആശിർവാദം, രാത്രി ഒമ്പതിന് വള്ളുവനാട് ബ്രഹ്മയുടെ നാടകം പാട്ട് പാടുന്ന വെള്ളായി. ഫാ. ജോസി കാച്ചനോലിക്കൽ, ജോസ് ജോസഫ് പ്ലാക്കൂട്ടം, ജെയിംസ് ഇറപ്പുറത്ത്, യു.കെ. സ്റ്റീഫൻ ഉറുമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.