മുട്ടം: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ ജില്ലാതല സംഗമം നടത്തി. മുട്ടം റൈഫിള്‍ ക്ലബ് ആഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജി. ഗോപകുമാര്‍, മുട്ടം പഞ്ചായത്തംഗം ബിജോയ് ജോണ്‍, ഇടുക്കി ഓര്‍ഫനേജ് അസോ. പ്രസിഡന്റ് ഡോ. റോസക്കുട്ടി എബ്രഹാം, വികലാംഗ വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് വി.പി. ജയപാല്‍, കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പ്രസിഡന്റ് മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ കലാമത്സരങ്ങളും നടത്തി.