paalam
നിർമ്മാണം നടക്കുന്ന പെരിയ വരൈ പുതിയ പാലം

മറയൂർ: ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന വിവിധ പാലങ്ങളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. നാല് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന മൂന്നാർ പെരിയവരൈ പാലം, മൂന്ന് കോടി രൂപയുടെ നെടുങ്കണ്ടം പാറത്തോട് പാലം എന്നിവയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പെരിയവരൈ പാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നതാണ്. എന്നാൽ ഒന്നര വർഷമാകാറായിട്ടും പൈലിംഗ് ജോലി മാത്രമാണ് ഇതുവരെ നടന്നത്. ജീവനക്കാരില്ലാത്തതാണ് മെല്ലപ്പോക്കിന് കാരണം. ഈ മേഖലയിൽ വിവിധ പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാമ്പാർ പുഴയുടെ കുറുകെയുള്ള ഒരു കോടി രൂപയുടെ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സർവേ നടപടികളും പൂർത്തീകരിക്കണം. മൂന്നാറിൽ ഡിവിഷന് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒറ്റമുറി ഓഫീസാണുള്ളത്. മൂന്നാറിൽ നിന്ന് 62 കിലോമീറ്റർ അകലെയാണ് നെടുങ്കണ്ടം. കൂടുതൽ ജീവനക്കാരെ നിയമിക്കാതെ പാലങ്ങളുടെ നിർമ്മാണം യഥാസമയം തീർക്കാനാകില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

ഒഴിവുകൾ നികത്തുന്നില്ല

ജില്ലയിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളിലും കൂടി പുതിയതായി രൂപീകരിച്ച പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാരുടെ എണ്ണം രണ്ടാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലായി ഒരു അസി. എൻജിനിയറും ഒരു ഓവർസിയറും മാത്രമാണ് നിലവിലുള്ളത്. രണ്ട് ഓവർസിയറുടെയും ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റസ്മാന്റെയും ഒഴിവുണ്ട്. എന്നാൽ ഒഴിവുകൾ നികത്താൻ തയ്യാറാകുന്നില്ല