തൊടുപുഴ: നിയന്ത്രണം വിട്ട കാർ പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. മടക്കത്താനം ചമ്പക്കര ജോസഫ് മാനുവൽ, ഭാര്യ ലയോണി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വെങ്ങല്ലൂർ- കോലാനി നാലുവരി പാതയിലായിരുന്നു അപകടം. കുറവിലങ്ങാടുള്ള മകളുടെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.