തൊടുപുഴ : ജനാധിപത്യ കേരളാ കോഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ഭൂവിനിയോഗം നിയമം ഭേദഗതി ചെയ്യുക, തൊടുപുഴയിലെ തകർ റോഡുകൾ ഉടൻ പുനർനിർമ്മിക്കുക, പണി പൂർത്തീകരിച്ച തൊടുപുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് തുറന്ന് പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യ കേരളാ കോഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.പി.സിജോസഫ് എക്സ് എം.എൽ.എ., നിയോജകമണ്ഡലം പ്രസിഡന്റ് എൻ.വി.വർക്കിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ.യുടെയും സാന്നിദ്ധ്യത്തിൽ നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്റ് ഡോ.സി.റ്റി.ഫ്രാൻസിസിന് പതാക കൈമാറിക്കൊണ്ട് പ്രകടനം ഉദ്ഘാടനം ചെയ്തു. മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ., എം.ജെ.ജോസ് , ജോസ് മാത്യു, റോയി തെരുവംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.