ചെറുതോണി: കേരളാ കർഷക സംഘം ജില്ലാ സമ്മേളനം 13,14 തിയതികളിൽ ചെറുതോണിയിൽ നടക്കും.പ്രതിനിധി സമ്മേളനം, കർഷക റാലി, കാർഷിക സെമിനാറുകൾ, പൊതു സമ്മേളനം, പ്രതിഭാ സംഗമം, കലാപരിപാടികൾ എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും.. മന്ത്രി എം.എം. മണി, മുൻ മന്ത്രി എം. വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, കെ.കെ. ജയചന്ദ്രൻ, എം. പ്രകാശൻ മാസ്റ്റർ, കെ.പി. മേരി, അഡ്വ. ജോയ്സ് ജോർജ്, എസ്.കെ. പ്രീജ, സി.വി. വർഗീസ്, എൻ.വി. ബേബി, എൻ. ശിവരാജൻ, പി.പി. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. 12ന് ഉച്ചയ്ക്ക് രണ്ടിന് പതിനാറാംകണ്ടത്ത് പി. ഭാസ്‌കരൻ സ്മൃതി കുടീരത്തിൽ നിന്ന് ദീപ ശിഖാ പ്രയാണജാഥയും വണ്ണപ്പുറത്ത് നിന്ന് കൊടിമര ജാഥയും അമരാവതിയിൽ നിന്ന് പതാക ജാഥയും ആരംഭിക്കും. 13ന് രാവിലെ ആരംഭിക്കുന്ന സമ്മേളനം 14ന് വൈകിട്ട് പതിനായിരം പേർ പങ്കെടുക്കുന്ന കർഷക റാലിയോടെ സമാപിക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പി.ബി. സബീഷ് ചെയർമാനും റോമിയോ സെബാസ്റ്റ്യൻ സെക്രട്ടറിയും എം.കെ. ചന്ദ്രൻ കുഞ്ഞ് ട്രഷററുമായുള്ള 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.