തൊടുപുഴ: വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസും പുകപ്പുരയും കത്തി നശിച്ചു. പെരുമ്പിള്ളിച്ചിറയ്ക്ക് സമീപം മാറാട്ടിൽ അച്ചാമ്മയുടെ വീടിനോട് ചേർന്ന ഔട്ട്ഹൗസാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഔട്ട് ഹൗസിനോട് ചേർന്നുള്ള റെഡിമെയ്ഡ് പുകപ്പുരയിൽ നിന്ന് തീ പടർന്നെന്നാണ് നിഗമനം. ഔട്ട്ഹൗസ് ഭാഗികമായും പുകപ്പുര പൂർണമായും കത്തി നശിച്ചു. തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. റബർ ഷീറ്റും ഫർണിച്ചറും ഉൾപ്പെടെ കത്തി നശിച്ചതു മൂലം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, ഗ്രേഡ് ഓഫീസർ സെർജി വർഗീസ്, ലീഡിംഗ് ഫയർമാൻ ടി.വി. രാജൻ ഫയർഓഫീസർമാരായ അനീഷ്‌കുമാർ, ഷിന്റോ ജോസഫ്, എം.എൻ. അയൂബ്, പ്രശാന്ത്കുമാർ, മാത്യു ജോസഫ്, വി. വിജിൽ, നാസർ, ജിനീഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.