അറക്കുളം: ആത്മ പദ്ധതിയുമായി ബന്ധപ്പെട്ട് മുട്ടക്കോഴി വിതരണത്തിന് അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി എന്നിവയുമായി 10ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
താത്കാലിക ഒഴിവ്
തൊടുപുഴ: തൊടുപുഴ സബ് ഡിവിഷനിൽ പ്രവർത്തിക്കുന്ന കേരളാ പൊലീസിന്റെ ജില്ലയിലെ ഫാമിലി കൗൺസലിംഗ് സെന്ററിൽ ഫാമിലി കൗൺസിലർമാരുടെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ബയോഡേറ്റാ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 10 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്
തൊടുപുഴ: തൊടുപുഴ താലൂക്കിലെ എല്ലാ പച്ചക്കറി- പഴം- പലചരക്ക് വ്യാപാരികളും പഞ്ചായത്ത് / മുനിസിപ്പാലിറ്റി - ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കുകയോ കാലാവധി കഴിഞ്ഞത് പുതുക്കുകയോ ചെയ്യേണ്ടതാണ്. പരിശോധനയ്ക്ക് വരുമ്പോൾ ലൈസൻസ് ഹാജരാക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണം. എല്ലാ വ്യാപാരികളും വിലവിവരവും സ്റ്റോക്കും നിർബന്ധമായും പ്രദർശിപ്പിക്കണം. പരിശോധനയ്ക്ക് വരുമ്പോൾ പർച്ചേസ് ബിൽ നിർബന്ധമായും കൈവശം വയ്ക്കണം. ജനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഏറ്റവും കുറച്ച് ലാഭമെടുത്ത് കച്ചവടം ചെയ്യണം. താലൂക്ക് സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പല വ്യാപാരികളും ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ പർച്ചേസ് ബിൽ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടെന്ന് താലൂക്ക് സപ്ളൈ ഓഫീസർ പറഞ്ഞു.