തൊടുപുഴ: കഴിഞ്ഞ 30 വർഷമായി പൂട്ടിക്കിടന്ന ഇടമറുക് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി മലങ്കര സഭയ്ക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൈമാറിയത്. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഉടുമ്പന്നൂർ വില്ലേജ് ഓഫീസർ പള്ളി വികാരി ഫാ. ജോമോൻ ചെറിയാന് കൈമാറി. സഹവികാരി ഫാ. ലിജിൻ. കെ. രാജു,​ ഇടവകാംഗം ജിൻസി. കെ. ജോൺ,​ ട്രസ്റ്റി ജോർജ്ജ് കൊച്ചുകുടി,​ സെക്രട്ടറി മാത്യു ലിറ്റോ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.