കുമളി: 500 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയിൽ. എക്‌സൈസ് പരിശോധനയിൽ ചിറയിൻകീഴ് സ്വദേശി മഹേന്ദ്രനാണ് (37) പിടിയിലായത്. തമിഴ്നാട് തേനിയിൽ നിന്ന് 5000 രൂപയ്ക്ക് വാങ്ങിയതാണെന്ന് പ്രതി പറയുന്നു. ചില്ലറ വിൽപ്പനയാണ് ലക്ഷ്യം. എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത് കുമാർ, പ്രിവന്റീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോജ്, ഷിജുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.