പുറപ്പുഴ: ടൗണിൽ നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് വാഹനം ഭാഗികമായി തകർന്നു. സംഭവം നടക്കുമ്പോൾ ഓട്ടോറിക്ഷാ ഡ്രൈവർ വാഹനത്തിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുറപ്പുഴ ചെറ്റയിൽ സി.കെ. രമേശിന്റെ ആട്ടോയ്ക്ക് മുകളിലേയ്ക്കാണ് ആൽമരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണത്. സംഭവത്തിൽ ആട്ടോറിക്ഷ ഭാഗീകമായി തകർന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് മരച്ചില്ലകൾ മുറിച്ചു നീക്കിയത്.