രാജകുമാരി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ യൂണിയൻ ബാങ്കിന് മുമ്പിലേക്ക് കർഷക മാർച്ചും ധർണയും 11ന് രാവിലെ 10.30ന് നടക്കും. കിസാൻസഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് ഉദ്ഘാടനം
ചെയ്യും. കർഷക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നൽകുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പ്രളയക്കെടുതിക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷക ബഡ്ജറ്റുകൾ അവതരിപ്പിക്കുക, കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുക, ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുക, കടാശ്വാസ കമ്മിഷന്റെ ആനുകൂല്യങ്ങൾ 2019 വരെ വായ്പകൾക്ക് ലഭ്യമാക്കുക, കമ്മിഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെകൂടി ഉൾപ്പെടുത്തുക, ജപ്തി നടപടികൾ നിറുത്തുക, വന്യ മൃഗ ആക്രമങ്ങളിൽ നിന്ന് കർഷകരെയും കൃഷിയെയും രക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. ജില്ലാ പ്രസിഡന്റ് സി.എ. ഏലിയാസ് അദ്ധ്യക്ഷത വഹിക്കും. സി.യു. ജോയി, പി.കെ. സദാശിവൻ, കെ.സി. ആലീസ്, ജോയി അമ്പാട്ട്, ടി.സി. കുര്യൻ, കെ.ആർ. ഷാജി, ബെന്നി മാത്യു, സുനിൽ സെബാസ്റ്റ്യൻ, ജോയി വടക്കേടം, സി ജോൺസൺ എന്നിവർ നേതൃത്വം നൽകും.