തൊടുപുഴ : മുനിസിപ്പൽ കെട്ടിടങ്ങളിലെ വാടകക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുനിസിപ്പൽ ബിൽഡിംഗ് ലൈസൻസീസ് അസോസിയേഷൻ പ്രസിഡന്റ് മനോജ് കോക്കാട്ടിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജസി ആന്റണിക്ക് നിവേദനം നൽകി. മാലിന്യനിർമ്മാർജ്ജനം, അറ്റകുറ്റപണികൾ, സാമൂഹ്യവിരുദ്ധ ശല്യം തുടങ്ങിയ കാര്യങ്ങളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കാമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി. സെക്രട്ടറി അബ്ദുൾ മജീദ്, വിശ്വൻ, മേബിൾ വിൻസെന്റ്, നവാബ് തുടങ്ങിയവർ നേതൃത്വം നൽകി.