കട്ടപ്പന: നഗരസഭയും ട്രാവൻകൂർ അഗ്രോ സൊസൈറ്റിയും ചേർന്ന് 18 മുതൽ ജനുവരി ഒന്ന് വരെ നടത്തുന്ന 'കട്ടപ്പന ഫെസ്റ്റ് 2019' ന് ഉചിതമായ ലോഗോ മത്സരം നടത്തുന്നു. ലോഗോ ഏഴിന് രണ്ടിന് മുമ്പായി കട്ടപ്പന നഗരസഭ ഓഫീസിൽ കവറിലൊട്ടിച്ച് സ്വന്തം വിലാസം സഹിതം സമർപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ ചിത്രം വരച്ച കലാകാരന് ക്യാഷ് അവാർഡ് നൽകും.