ഇടുക്കി : ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലൻസ് ഡ്രൈവർ, ഐ.സി.റ്റി.സി കൗൺസിലർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗൺസിലർ തസ്തികക്ക് എം.എസ്. ഡബ്ല്യൂ/ എം.എ/ എം.എസ്.സി ഇൻ സൈക്കോളജിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഡ്രൈവർ തസ്തികക്ക് ഏഴാം ക്ലാസ് പാസ്സ്/ തത്തുല്യ യോഗ്യത, ഹെവി ഡ്യൂട്ടി ലൈസൻസ് വിത്ത് ബാഡ്ജ്, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. തദ്ദേശവാസികൾക്ക് മുൻഗണന. കൗൺസലർ തസ്തികക്ക് ഡിസംബർ 18നും ഡ്രൈവറിന് ഡിസംബർ 19നും രാവിലെ 11ന് ആശുപത്രി കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ 04869 244019.