ഇടുക്കി : കട്ടപ്പന ഗവ. ഐ.ടി.ഐയിൽ പ്രൈവറ്റ് ട്രെയിനികളിൽ (വ്യവസായ തൊഴിലാളി) നിന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ എഴുതുന്നതിനും 2014മുതൽ 2017 വർഷം അഡ്മിഷൻ നേടിയ പ്രൈവറ്റ് ട്രെയിനികൾക്ക് (എസ്.സി.വി.റ്റി വിജയിച്ചവർ) 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ എഴുതുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 7 വൈകിട്ട് മൂന്ന് മണി. 550 രൂപ ഫൈനോടുകൂടി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 11. വിവരങ്ങൾക്ക് ഫോൺ 04868 272216.