ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും ആരോഗ്യവകുപ്പും സംയുക്തമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ലിൻസൺ ഫിലിപ്പ് ക്ലാസ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വിശ്വംഭരൻ, ലീഡർമാരായ ലിനോ ജോയി, സിന്ദൂര സന്തോഷ് എന്നിവർ പ്രസംഗിച്ചു.