ചെറുതോണി: പതിനാറാംകണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ നാഷ്ണൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 21 മുതൽ 27 വരെ പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തും. ക്യാമ്പിന്റെ രക്ഷാധികാരകളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജെയിംസ് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു, ജില്ലാ പഞ്ചായത്ത്‌മെമ്പർ നോബിൾ ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജെയിംസ്, മെമ്പർ എൻ.എം ജോസ്, പി.ടി.എ പ്രസിഡൻ് സി.ജെ ജിജി, എസ്. എം.സി ചെയർമാൻ മുരളി കുന്നേൽ, പതിനാറാംകണ്ടം സ്‌കൂൾ പ്രിൻസിപ്പൽ സി.ഡി ചിന്മയി, പണിക്കൻകുടി സ്‌കൂൾ പ്രിൻസിപ്പൽ മധു, ഹെഡ്മാസ്റ്റർ കെ.ടി ഗണേഷ്‌കുമാർ, എൻ.എസ്.എസ് ഓഫീസർ പി.ജി ബാബു എന്നിവർ പ്രസംഗിച്ചു.