തൊടുപുഴ : എല്ലാ വ്യാഴാഴ്ചയും നടന്ന് വരുന്ന കാഡ്സ് വളർത്തുമൃഗ പക്ഷിചന്തയിൽ ആടുകൾക്ക് തറവില പ്രഖ്യാപിച്ചു. മുട്ടനാടുകൾക്ക് കിലോഗ്രാമിന് 280 രൂപയും പെണ്ണാടുകൾക്ക് കിലോഗ്രാമിന് 250 രൂപയുമാണ് വില. ഇന്ന് മുതൽ വില പ്രാബല്യത്തിലാകും. കൂടാതെ ലേലചന്തയും ആരംഭിക്കുമെന്ന് കൺവീനർ സജി മാത്യു അറിയിച്ചു.